വാക്കത്തോൺ സംഘടിപ്പിച്ചു

കോഴിക്കോട്: സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തിൽ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി 24 ന്യൂസ് ചാനൽ കോഴിക്കോട്ട് 'സ്വാതന്ത്ര്യം തന്നെ അമൃതം' വാക്കത്തോൺ സംഘടിപ്പിച്ചു.

പോലീസ് അസിസ്റ്റന്റ് കമ്മീഷണർ കെ. സുദർശൻ, റിട്ട. എസ്.പി. പ്രദീപ് കുമാറിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

കോർപ്പറേഷൻ കൗൺസിലർ കെ.മൊയ്തീൻ കോയ, എ.വി. ഫർദിസ്, പള്ളി വീട്ടിൽ മുഹമ്മദ് സാലിഹ്, കെ. സേതുമാധവൻ തുടങ്ങി വിവിധ മേഖലകളിലെ വ്യക്തിത്വങ്ങൾ പങ്കെടുത്തു.

24 ന്യൂസ് റീജിണ്യൽ ന്യൂസ് എഡിറ്റർ ദീപക് ധർമ്മടം, സുധീഷ, സിനോജ് തോമസ്, ദിലീപ് എന്നിവർ നേതൃത്വം നല്കി.