ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തം; ഇടുക്കി ഡാം ജലമൊഴുക്കൽ തുടരുന്നു

ചെറുതോണി: ഇടുക്കി ചെറുതോണി ഡാമിൻ്റെ മൂന്നു ഷട്ടറുകളിലൂടെയും നീരൊഴുക്ക് തുടരുകയാണ്. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇനി ജലനിരപ്പ് ഉയരാതെ ക്രമീകരിക്കുകയാണ് ലക്ഷ്യമെന്ന് കെ എസ് ഇ ബി അധികൃതർ അറിയിച്ചു.

വരും ദിനങ്ങളിൽ കനത്ത മഴ കാലാവസ്ഥ വിഭാഗം അറിയിച്ചിരിക്കുന്ന സാഹചര്യത്തിൽ വളരെ ജാഗ്രതയോടെയുള്ള സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. മൂന്നു ഷട്ടറുകളിലൂടെയും ഒരു മിനിറ്റിൽ 60 ലക്ഷം ലിറ്റർ വെള്ളമാണ് ഇപ്പോൾ പുറത്തു വിടുന്നത്.

പെരിയാറിൻ്റെ ഇരുകരകളിലും സുരക്ഷാ ക്രമീകരണങ്ങൾ യഥാസമയം വിലയിരുത്തുന്നുണ്ട്. ജലനിരപ്പ് 2398.08 അടിയിലെത്തിയപ്പോഴാണ് മൂന്നു ഷട്ടറുകൾ തുറന്നത്.