
അബുദാബി: ട്രാവല്‍ ആന്‍ഡ് ടൂറിസം വ്യവസായ രംഗത്തെ മുന്‍നിരക്കാരായ റിയാ ഗ്രൂപ്പിന്റെ സിഎംഡി, ജിഎംജെ തമ്പിക്ക് യഎഇ സര്‍ക്കാര്‍ ഗോള്‍ഡ് വിസ നല്കി ആദരിച്ചു. യുഎഇ സര്‍ക്കാരിന്റെ ജനറല്‍ ഡയറക്ടറ്ററേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് കഴിഞ്ഞ ദിവസം തമ്പനിക്ക് ഗോള്‍ഡന്‍ വിസ സമ്മാനിച്ചു.
ഇന്ത്യയിലെയും യുഎഇയിലെയും സഞ്ചാരികള്‍ക്ക് കഴിഞ്ഞ 40 വര്‍ഷമായി നല്കിവരുന്ന മൂല്യവര്‍ധിത സേവനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് ഗോള്‍ഡന്‍ വിസ. ജിഎംജെ തമ്പി യുഎഇ ട്രാവല്‍ സര്‍ക്യൂട്ടില്‍ അറിയപ്പെടുന്ന പേരാണ്.
റിയാ ഗ്രൂപ്പിന്റെ ആസ്തി 2 ബില്യണ്‍ അമേരിക്കന്‍ ഡോളറാണ്. ഇന്ത്യയിലെ വിമാന യാത്രക്കാരെ ഏകോപിപ്പിക്കുന്ന ഏറ്റവും വലിയ ട്രാവല്‍ ഏജന്‍സി കൂടിയാണ് റിയാ ഗ്രൂപ്പ്. വിമാന സഞ്ചാര വിപണിയില്‍ 20 ശതമാനം പങ്കാളിത്തമാണ് റിയാ ഗ്രൂപ്പിനുള്ളത്.
റിയാ ഗ്രൂപ്പിന്റെ വാര്‍ഷിക വിറ്റു വരവ് 15,000 കോടി രൂപയാണ്. റിയാ ട്രാവല്‍ ആന്‍ഡ് ടൂര്‍സ്, റിയാ ഹോളിഡേയ്‌സ്, റിയാ ബിസിനസ് ട്രാവല്‍, റിയാ മറൈന്‍ ട്രാവല്‍, റിയാ മൈഗ്രേഷന്‍ കണ്‍സല്‍ട്ടന്റ്‌സ്, റിയാ ഇന്‍സ്റ്റിട്യൂട്ട്, റിയാ ട്രാവല്‍സ് , റിയാ സ്റ്റഡി എബ്രോഡ് എന്നിവയാണ് റിയാ ഗ്രൂപ്പിലെ മറ്റ് സ്ഥാപനങ്ങള്‍.
0 Comments