അധ്യാപകർക്കും രക്ഷിതാക്കൾക്കും ഓർമ്മക്കുറിപ്പ് മത്സരം

ഉമ്മത്തൂർ: അന്താരാഷ്ട്ര അധ്യാപക ദിനത്തോടനുബന്ധിച്ച് ഉമ്മത്തൂർ എ എം യു പി സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ മലപ്പുറം ഉപജില്ലയിലെ അധ്യാപകർക്കും രക്ഷിതാക്കൾക്കും അനുഭവക്കുറിപ്പ് മത്സരം നടത്തുന്നു.

അധ്യാപകർക്ക് എന്നെ സ്വാധീനിച്ച എൻ്റെ വിദ്യാർത്ഥി', രക്ഷിതാക്കൾക്ക് 'എൻ്റെ പ്രിയപ്പെട്ട ഗുരുനാഥൻ' എന്നുമാണ് വിഷയം. 

കുറിപ്പുകൾ ടൈപ്പ് ചെയ്തു ഒക്ടോബർ 3 നകം 9605882334 എന്ന നമ്പറിലേക്ക് വാട്സാപ്പിലൂടെ അയക്കേണ്ടതാണ്.

ലോക അധ്യാപക ദിനമായ ഒക്ടോബർ അഞ്ചിന് മത്സരഫലം പ്രഖ്യാപിക്കുന്നതാണ്.