ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

ഫറോക്ക്: ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ ഫറോക്ക് മേഖല   എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു.

പേട്ട വ്യാപാരി വ്യവസായി ഹാളിൽ നടന്ന ചടങ്ങിൽ പ്ലസ്ടു വിജയികളായ സ്വവാബ് അലി. എ, മുഹമ്മദ് സവാദ്. എൻ, മുഹമ്മദ് അഫ്സൽ. കെ, എന്നിവരെ ആദരിച്ചു.

കാറ്ററിങ്ങ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പ്രേംചന്ദ് വള്ളിൽ വിജയികൾക്ക് ഉപഹാരങ്ങൾ നൽകി. ബിച്ചു കൈരളി, ആരിഫ് അരീക്കാട്, സ്വരൂപ്. കെ, ഹാഷിം. കെ എന്നിവർ പ്രസംഗിച്ചു.