ന്യൂഡൽഹി: ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഔഡി, 101 ശതമാനം വളര്‍ച്ചാനേട്ടം കൈവരിച്ചു. 3293 റീട്ടെയ്ല്‍ യൂണിറ്റുകളാണ് ഔഡി ഇന്ത്യ വിറ്റഴിച്ചത്. അഞ്ച് ഇലക്ട്രിക് കാറുകളാണ് ഈ റെക്കോര്‍ഡ് നേട്ടത്തിനു പിന്നില്‍.
ഔഡി ഇ-ട്രോണ്‍ 50, 55 ഇ-ട്രോണ്‍ സ്പോര്‍ട്ട് ബാക്ക് 55, ഇ-ട്രോണ്‍-ജിറ്റി, ഔഡി ഇ-ട്രോണ്‍ ജിറ്റി എന്നിവ ഇതില്‍ ഉള്‍പ്പെടും. ക്യൂറേഞ്ച് പെട്രോള്‍ പതിപ്പായ എ-സെഡാനും നേട്ടത്തിനു ചുക്കാന്‍ പിടിച്ചു.
ഔഡി എ 4, എ 6, ക്യു 2, ക്യു 5, ഔഡി ക്യൂ എട്ട് എന്നിവയാണ് കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറുകള്‍. ആര്‍എസ്, ആര്‍എസ് 5 എന്നിവയ്ക്ക് 2022-ല്‍ കൂടുതല്‍ ആവശ്യക്കാരുണ്ടാകും.
കോവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗം, സെമി കണ്ടക്ടര്‍, അസംസ്കൃത വില വര്‍ധന, ചരക്കു നീക്കത്തിലെ വെല്ലുവിളികള്‍ എന്നിവയെ അതിജീവിച്ചാണ് ഔഡി ഇന്ത്യ 101 ശതമാനം റെക്കോര്‍ഡ് നേട്ടം കൈവരിച്ചതെന്ന് ഔഡി ഇന്ത്യ തലവന്‍ ബല്‍ബീര്‍ സിങ്ങ് ധില്ലന് പറഞ്ഞു.
ഇന്ത്യന്‍ വൈദ്യുത വാഹന വിപണിയില്‍ അഞ്ച്, ഇലക്ട്രിക് കാറുകള്‍ ഉള്ള ഏക ബ്രാന്‍ഡ് ഔഡിയാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം പ്രി-ഓണ്‍ഡ് കാര്‍ ഷോറൂമുകളുടെ എണ്ണം ഇരട്ടിയാക്കിയിട്ടുണ്ട്.
പ്രീമിയം മോട്ടോര്‍ വാഹനങ്ങളുടെയും മോട്ടോര്‍ സൈക്കിളുകളുടെയും നിര്‍മാതാക്കളാണ് ഔഡി ഗ്രൂപ്പ്. ഔഡി, ഡ്യൂക്കാച്ചി, ലംബോര്‍ഗിനി എന്നിവ പ്രീമിയം വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.
12 രാജ്യങ്ങളിലായി 100-ലേറെ വിപണികളില്‍ ഔഡിക്ക് സാന്നിധ്യം ഉണ്ട്. 2020-ല്‍ 1.693 ദശലക്ഷം വാഹനങ്ങളാണ് കൈമാറിയത്. 7430 ലംബോര്‍ഗിനി ബ്രാന്‍ഡ് സ്പോര്‍ട്സ് കാറുകളും 48,042 ഡ്യൂക്കാച്ചി ബ്രാന്‍ഡ് മോട്ടോര്‍ സൈക്കിളുകളും ഇതില്‍ ഉള്‍പ്പെടും.
0 Comments