മലിനീകരണ പ്ലാന്റ് ഇടതുമുന്നണിയുടെ മാനിഫെസ്റ്റോയിൽ പ്രഖ്യാപിച്ചത്; നടപ്പാക്കിയേ തീരൂ- സി.പി. മുസാഫിർ അഹമ്മദ്

കോഴിക്കോട്: ആവിക്കൽ തോട് മലിനീകരണ പ്ലാന്റ് ഇടതുമുന്നണിയുടെ മാനിഫെസ്റ്റോയിൽ പ്രഖ്യാപിച്ച പദ്ധതിയായതിനാൽ നടപ്പാക്കിയേ തീരൂവെന്ന് ഡെപ്യൂട്ടി മേയർ സി.പി. മുസാഫിർ അഹമ്മദ് പറഞ്ഞു.

കഴിഞ്ഞ കൗൺസിലിന്റെ കാലത്ത് വിഭാവനം ചെയ്ത പദ്ധതിയാണിത്. ഇനിയും ഇത് നീട്ടി വെച്ചാൽ പദ്ധതി തന്നെ ഇല്ലാതാകും. തിരുവനന്തപുരത്തടക്കം നഗരമധ്യത്തിൽ തന്നെ നടപ്പിലാക്കിയതടക്കം സന്ദർശിച്ച്‌ ബോധ്യപ്പെട്ട ശേഷമാണ് ഇവിടെ നടപ്പിലാക്കുവാൻ തീരുമാനിച്ചത്. 

തീരദേശ മേഖലക്ക് ഏറ്റവും കൂടുതൽ വേണ്ട ഒരു പദ്ധതിയുടെ പേരിൽ ജനങ്ങളെ ചിലർ തെറ്റിദ്ധരിപ്പിച്ച് സമര രംഗത്തിറക്കിയതാണ്.

ബി.ജെ.പി, യു.ഡി എഫടക്കം എല്ലാ കക്ഷി നേതാക്കളെയും ആദ്യം തന്നെ പ്ലാന്റ് സംബന്ധമായ കാര്യങ്ങൾ ബോധ്യപ്പെടുത്തിയ ശേഷമാണ് കോർപ്പറേഷൻ പദ്ധതിയുമായി മുന്നോട്ടു പോയതെന്നും മുസാഫർ അഹമ്മദ് പറഞ്ഞു.