പുസ്തകോത്സവം: സാഹിത്യ പ്രഭാഷണം നടത്തി

വടകര: തിരുവള്ളൂർ ശാന്തിനികേതൻ ഹയർസെക്കൻഡറി സ്കൂളിൽ മെയ് 14 മുതൽ 20 വരെ നടക്കുന്ന പുസ്തകോത്സവത്തിൻ്റെ രണ്ടാം ദിവസത്തെ പരിപാടികൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എഫ് എം മുനീർ ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡണ്ട് ശശി മാസ്റ്റർ അധ്യക്ഷത വഹിച്ചു. സിനീഷ് വേലിക്കുനി 'വായനയും ചിന്തയും' എന്ന വിഷയത്തിൽ സാഹിത്യ പ്രഭാഷണം നടത്തി. മജീഷ്യൻ ശ്രീജിത്ത് വിയൂർ മന്ത്രികം പരിപാടി നടത്തിയത് സദസ്സിനു ഏറെ ഹൃദ്യമായി. എം ദിവ്യ, ജാസിർ അഹമ്മദ് സംസാരിച്ചു.

കിഴക്കയിൽ രവി, ഡോ. ശ്രീനാഥ്, എംകെ ബഷീർ, പൂർവ്വ വിദ്യാർത്ഥി സംഘം തുടങ്ങിയവർ വലിയ തുകക്കുള്ള പുസ്തകങ്ങൾ ലൈബ്രറിയിലേക്ക് കൈമാറി. വാമനൻ നമ്പൂതിരി യുടെ പുസ്തകങ്ങളും കോളേജ് വിദ്യാർത്ഥി കൂട്ടായ്മ നൽകിയ പുസ്തകങ്ങളും ആളും പ്രിൻസിപ്പൽ ഏറ്റുവാങ്ങി. മൂന്നാം ദിവസത്തെ പരിപാടി ജില്ലാ പഞ്ചായത്ത് അംഗം വി പി ദുൽകിഫിൽ ഉദ്ഘാടനം ചെയ്യും. ഗോപി നാരായണൻ 'കവിതാ വായന' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. പ്രശസ്ത ഗായകൻ പ്രേംകുമാർ വടകര സംഗീതവിരുന്ന് ഒരുക്കും.

ചിത്രം: പുസ്തകോത്സവം രണ്ടാം ദിവസത്തെ പരിപാടി എഫ് എം മുനീർ ഉദ്ഘാടനം ചെയ്യുന്നു.