
കോഴിക്കോട്: അന്തര്‍ദേശീയ സഹകരണ ദിനാഘോഷ പരിപാടിയുടെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം നാളെ (ജൂലൈ രണ്ടിന്) രാവിലെ 10 മണിക്ക് കേരള ബാങ്ക് കോഴിക്കോട് റീജ്യണല്‍ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വ്വഹിക്കും.
കോഴിക്കോട് സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് ടി.പി. ശ്രീധരന് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഒന്‍പത് വ്യത്യസ്ത വിഭാഗങ്ങളിലായി ജില്ലയില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച സഹകരണ സംഘങ്ങള്‍ക്കുള്ള അവാര്‍ഡ് വിതരണവും മന്ത്രി നിര്‍വ്വഹിക്കും.
ഉദ്ഘാടനത്തിനു ശേഷം ''നവലോക നിര്‍മിതിക്ക് സഹകരണ പ്രസ്ഥാനം'' എന്ന വിഷയത്തെ അധികരിച്ച് നടക്കുന്ന സെമിനാറില്‍ ലേബര്‍ കോ- ഓപ്പറേറ്റീവ് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ ഡയറക്ടറും, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രോക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ചീഫ് പ്രോജക്ട് കോ- ഓര്‍ഡിനേറ്ററുമായ ടി.കെ. കിഷോര്‍ കുമാര്‍ വിഷയം അവതരിപ്പിക്കും.
0 Comments