ഡോ. എ.സുഹൃത്കുമാര്‍ അനുസ്മരണം 17 മുത‍ല്‍

തിരുവനന്തപുരം: ഡോ. എ. സുഹൃത്ത് കുമാറിനെ ഒന്നാം ചരമവാർഷികവേളയിൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും അദ്ദേഹം പ്രവർത്തിച്ചുവന്ന സ്ഥാപനങ്ങളും സംഘടനകളും വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങളോടെ അനുസ്മരിക്കുന്നു. നിയമപണ്ഡിതന്‍, നിയമാധ്യാപകന്‍, സംഘടനാനേതാവ്, സാമൂഹികശാസ്ത്രജ്ഞന്‍, പ്രഭാഷകന്‍, കവി, നാടകകൃത്ത്, സംഗീതജ്ഞന്‍ തുടങ്ങി പല മേഖലകളി‍ല്‍ ഈടുറ്റ സംഭാവനകൾ നല്കിയ സുഹൃത്തിന്റെ ഒന്നാം ചരമവാർഷികം രണ്ടു ദിവസമായാണ് ആചരിക്കുന്നത്.

കരകുളം ഗ്രാമീണ പഠനകേന്ദ്രത്തില്‍ ഡോ. എ. സുഹൃത്കുമാര്‍ ലൈബ്രറിയും ഗവേഷണകേന്ദ്രവും 2022 മെയ് 17ന് വൈകുന്നേരം 5.00 മണിക്ക് സംഘാടകസമിതി ചെയര്‍മാ‍ന്‍ ആനാവൂ‍ര്‍ നാഗപ്പന്റെ അദ്ധ്യക്ഷതയി‍ല്‍ തദ്ദേശഭരണമന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റ‍ര്‍ ഉദ്ഘാടനം ചെയ്യും. സുഹൃത്ത് അവസാനമായി എഴുതിയ പുസ്തകത്തിന്റെ പ്രകാശനം, പുസ്തകത്തിന്റെ പകര്‍പ്പ് സംസ്ഥാന ലൈബ്രറി കൗണ്‍സി‍ല്‍ സെക്രട്ടറി ശ്രീ. വി.കെ മധുവിന് നല്‍കി ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി. ആര്‍. അനില്‍ നിര്‍വ്വഹിക്കും. ബിനോയ് വിശ്വം എം.പി മുഖ്യ പ്രഭാഷണം നടത്തും. 

സുഹൃത്തിന്റെ ഓര്‍മ്മദിനമായ മെയ് 19ന് മഹാത്മ അയ്യങ്കാളി ഹാളി‍ല്‍ രാവിലെ 10.00 മണി മുത‍ല്‍ അധികാരവികേന്ദ്രീകരണവും പ്രാദേശിക സാമ്പത്തികവികസനവും തൊഴി‍ല്‍സൃഷ്ടിയും എന്ന സെമിനാര്‍ സംഘടിപ്പിക്കും. ഡോ. ടി. എം. തോമസ് ഐസക്, ഡോ. സജി ഗോപിനാഥ്, ശാരദ ജി. മുരളീധരന്‍, ഡോ. ജോയി ഇളമണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

അന്നു വൈകുന്നേരം 4.30ന് FSETO സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എ. അജിത്കുമാറിന്റെ അദ്ധ്യക്ഷതയി‍ല്‍ നടക്കുന്ന അനുസ്മരണസമ്മേളനം പൊതുവിദ്യാഭ്യാസ, തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ഓര്‍മ്മപ്പുസ്തകപ്രകാശനവും മന്ത്രി നിര്‍വ്വഹിക്കും. അടൂ‍ര്‍ പ്രകാശ് .എംപി, അഡ്വ.വി.കെ പ്രശാന്ത് .എം.എല്‍.എ,, മേയര്‍ ആര്യ രാജേന്ദ്രന്‍, ഡോ. ടി.എന്‍. സീമ, എന്‍.കെ ജയകുമാര്‍ തുടങ്ങിയവ‍ര്‍ പങ്കെടുക്കും.