കുടുംബ ദിനത്തിൽ സ്നേഹസംഗമം നടത്തി

പുൽപ്പറ്റ: ലോക കുടുംബദിനമായ ഇന്ന് മഞ്ചാടി വാട്സ് അപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പുൽപ്പറ്റ സൽവ കോൺഫറൻസ് ഹാളിൽ സ്നേഹസംഗമം നടത്തി.

സംഗമം കാദർ ഒതായി ഉദ്ഘാടനം ചെയ്തു. ഇസ്മായിൽ പുൽപ്പറ്റ അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ഷബീർ ഷാ മെഹ്റാൻ, മുസ്തഫ കൊടക്കാടൻ പൂക്കോട്ടൂർ, സൈനു കാഞ്ഞങ്ങാട്, മുസ്തഫ എടക്കര, സലീന മഞ്ചേരി, അക്രം ചുണ്ടയിൽ, സലീം ചാവക്കാട്, അബ്ദുറഹ്മാൻ, ശരീഫ് വെറ്റിലപ്പാറ, നൗഷാദ് മഞ്ചേരി,അലീമ കൊണ്ടോട്ടി, സാജിത കുറ്റിപ്പുറം, ലതീഫ് കോഡൂർ, നജു മൊറയൂർ, അമീർ കാസർകോഡ്, സമീർ വാളൻ, റാഫിയ അബ്ദുള്ള തുടങ്ങി നിരവധി പേർ പങ്കെടുത്തു.

രാവിലെ 9 മണിക്ക് ആരംഭിച്ച സംഗമം വൈകുന്നരം 6 മണിക്ക് അവസാനിച്ചു. വ്യത്യസ്ത കലാപരിപാടികളാൽ സംഗമം നവ്യാനുഭവമായിമാറി.