ഹെലികോപ്റ്റർ അപകടം: ബിപിൻ റാവത്തും ഭാര്യയും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു

ചെന്നൈ: തമിഴ്നാട്ടിലെ കൂനൂരിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ ഇന്ത്യയുടെ പ്രഥമ സംയുക്ത സേനാമേധാവി ഭാര്യയും കൊല്ലപ്പെട്ടു. ഇന്ത്യൻ വ്യോമസേനയാണ് ഇക്കാര്യം പുറത്ത് വിട്ടത്.

ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് 14 പേരുമായി ഹെലികോപ്റ്റർ അപകടത്തിൽപെട്ടത്. സൂളൂർ എയർ സ്റ്റേഷനിൽ നിന്ന് നിന്ന് വെല്ലിംഗ്ടൺ സൈനിക കോളേജിലേക്ക് പോകുമ്പോഴാണ് ദുരന്തമുണ്ടായത്. വെല്ലിംഗ്ടണിൽ ഒരു സെമിനാറിൽ സംസാരിക്കാൻ വേണ്ടി യാത്ര ചെയ്യുകയായിരുന്നു അദ്ദേഹവും കുടുംബവും സ്റ്റാഫംഗങ്ങളും. 

എംഐ വി5 എന്ന ഹെലികോപ്റ്ററാണ് അപകടത്തിൽപെട്ടത്. 109 ഹെലികോപ്റ്റർ യൂണിറ്റിന്റെ കമാന്റിംഗ് ഓഫീസറായ പൃഥ്വി സിംഗ് ചൗഹാനാണ് ഹെലികോപ്റ്റർ പൈലറ്റ്.

ബിപിൻ റാവത്തിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപെടുത്തി.

ജനറൽ റാവത്തിന്റെ ഉൾക്കാഴ്ചകളും തന്ത്രപരമായ കാര്യങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും അസാധാരണമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം എന്നെ വല്ലാതെ ദുഃഖിപ്പിച്ചു- പ്രധാനമന്ത്രി മോദി പറഞ്ഞു.