ജവഹർ നഗർ ഡേ; വിശിഷ്ട വ്യക്തികളെ ആദരിച്ചു

എരഞ്ഞിപ്പാലം: 'ജവഹർ നഗർ ഡേ'യോടാനുബന്ധിച്ച് ജവഹർ നഗർ റസിഡൻ്റ്സ് അസോസിയേഷൻ അംഗങ്ങളായ വിശിഷ്ട വ്യക്തികളെ ആദരിച്ചു. ചടങ്ങ് കോഴിക്കോട് കോർപറേഷൻ മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.

ആദരിക്കുന്നതിന്റെ ഭാഗമായി മന്ത്രിയെ കോർപ്പറേഷൻ മേയർ പൊന്നാട അണിയിച്ച് ആദരിച്ചു. പരിപാടിയിൽ കാലിക്കറ്റ് ചേമ്പർ ഓഫ് കോമേഴ്സ് ആൻ്റ് ഇൻഡട്രസ്റ്ററി പ്രസിഡൻ്റ് റാഫി പി  ദേവസ്യ, അസോസിയേഷൻ പ്രസിഡൻ്റ് ബേബി കിഴക്കേഭാഗം, വൈസ് പ്രസിഡൻ്റ് സെയ്തു ഹാരിസ്, ട്രഷറർ  നിരുപ്  എച്ച് ബുലാനി എന്നിവർ പങ്കെടുത്തു. വൈകിട്ട് കലാപരിപാടികളും നടന്നു.

ചിത്രം: ജവഹർ നഗർ റസിഡൻ്റ്സ് അസോസിയേഷൻ അംഗങ്ങളായ വിശിഷ്ട വ്യക്തികളെ ആദരിക്കുന്നതിൻ്റെ ഭാഗമായി നടത്തിയ ചടങ്ങിൽ കേരള തുറമുഖ വകുപ്പ് മന്ത്രി ശ്രീ അഹമ്മദ് ദേവർ കോവിലിന് കോർപ്പറേഷൻ മേയർ പൊന്നാട അണിയിച്ച് ആദരിക്കുന്നു.