കെട്ടിട നമ്പർ ക്രമക്കേട്; എൽ.ഡി.എഫ് ജനകീയ പ്രതിരോധം 6ന്

കോഴിക്കോട്: കോർപ്പറേഷൻ വ്യാജ കെട്ടിട നമ്പർ ക്രമക്കേടുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ് 6ന് ബുധനാഴ്ച വൈകീട്ട് 5-ന് മുതലക്കുളത്ത് ജനകീയ പ്രതിരോധം സംഘടിപ്പിക്കുമെന്ന് സിറ്റി കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പരിപാടി എളമരം കരീം എംപി ഉദ്ഘാടനം ചെയ്യും.

കെട്ടിട നമ്പർ ക്രമക്കേടുമായി ബന്ധപ്പെട്ട് വിവിധ അന്വേഷണങ്ങൾ നടക്കുമ്പോൾ തന്നെ യു.ഡി.എഫും ബി.ജെ.പിയും അഴിമതിക്കാരെ സംരക്ഷിക്കുവാനുള്ള നീക്കങ്ങളാണ് നടത്തുന്നതെന്നും ഇവർ ആരോപിച്ചു.

വാർത്താ സമ്മേളനത്തിൽ സെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. നാസർ, ടി.പി. ദാസൻ, എ പ്രദീപ് കുമാർ, പി. കിഷൻ ചന്ദ്, അന്യ, എം.പി. സൂര്യ നാരായണൻ, സി.പി. ആസാദ്, എം.എ. സവാദ് എന്നിവർ പങ്കെടുത്തു.