സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികം; കലാജാഥയ്ക്ക് തുടക്കം

കോട്ടയം: രണ്ടാംപിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഇൻഫർമേഷൻ-പബ്ലിക് റിലേഷൻ വകുപ്പും കുടുംബശ്രീ രംഗശ്രീ തീയേറ്ററും സംയുക്തമായി സംഘടിപ്പിക്കുന്ന കലാജാഥ ആരംഭിച്ചു.

സർക്കാർ നടപ്പാക്കിയ വികസന ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പ്രചാരണത്തിന്റെ ഭാഗമായി കലാജാഥ ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ 20 പൊതു ഇടങ്ങളിൽ കലാപരിപാടികൾ അവതരിപ്പിക്കും.

കലാ പ്രവർത്തക രാധാമണി പ്രസാദ് നേതൃത്വം നൽകുന്ന കലാജാഥയിൽ 12 കലാകാരികൾ അവതരിപ്പിക്കുന്ന നാടകവും നൃത്തവുമാണ് അരങ്ങേറുന്നത്. ആദ്യ ദിനമായ ഇന്ന് നീണ്ടൂർ ആർപ്പൂക്കര, കുമരകം, പനച്ചിക്കാട്, പുതുപ്പള്ളി എന്നിവിടങ്ങളിലെ പൊതുഇടങ്ങളിൽ പരിപാടി അവതരിപ്പിച്ചു.

നാളെ (മെയ് 17) കുറിച്ചി, ചങ്ങനാശേരി, വാഴപ്പള്ളി, കറുകച്ചാൽ, വെള്ളാവൂർ എന്നിവിടങ്ങളിലാണ് പരിപാടി.  

ചിത്രം: രണ്ടാംപിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഇൻഫർമേഷൻ-പബ്ലിക് റിലേഷൻ വകുപ്പും കുടുംബശ്രീ രംഗശ്രീ തീയേറ്ററും സംയുക്തമായി സംഘടിപ്പിക്കുന്ന കലാജാഥയുടെ ഭാഗമായി ആർപ്പൂക്കര മെഡിക്കൽ കോളജ് ആശുപത്രി ബസ് സ്റ്റാൻഡിൽ കലാപരിപാടികൾ അവതരിപ്പിച്ചപ്പോൾ.