മുങ്ങി മരിച്ച കുട്ടികളുടെ വീട് മന്ത്രി അഹമ്മദ് ദേവർകോവിൽ സന്ദർശിച്ചു

ഓമശ്ശേരി: വെണ്ണക്കോട് പുഴയിൽ മുങ്ങി മരിച്ച കുട്ടികളുടെ വീട് മന്ത്രി അഹമ്മദ് ദേവർകോവിൽ സന്ദർശിച്ചു. മാതോലത്തുകടവ് പുഴയിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.

പെരുങ്ങാമ്പുറത്ത് മുഹമ്മദിന്റെ മകൻ മുഹമ്മദ്‌ അമീനും വട്ടക്കണ്ടി ഷമീർ സഖാഫിയുടെ മകൻ മുഹമ്മദ്‌ ദിൽഷാക്കുമാണ് മരണപ്പെട്ടത്.

കുട്ടികളുടെ വീടുകൾ സന്ദർശിച്ച മന്ത്രി കുടുംബത്തിന്റെ സങ്കടത്തിൽ പങ്കു ചേർന്നു. സംഭവം നടന്ന മാതോലത്തുകടവിലും മന്ത്രി സന്ദർശനം നടത്തി. തുടർച്ചയായി മുങ്ങി മരണങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ അടിയന്തിരമായി പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഓമശ്ശേരി പഞ്ചായത്ത് അംഗം മൂസ നെടിയെടത്ത് മന്ത്രിക്ക് നിവേദനം സമർപ്പിച്ചു.

പഞ്ചായത്ത് അംഗങ്ങളും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.