സോഷ്യൽ മീഡിയ വഴി അപവാദ പ്രചരണം; കെ എൻ എ ഖാദർ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

മലപ്പുറം: സോഷ്യൽ മീഡിയകാലിലൂടെ അപവാദ പ്രചാരണം നടത്തുന്നുവെന്നാരോപിച്ച് മുൻ എം എൽ എ കെ എൻ എ ഖാദർ മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. വാട്സാപ്പ് ഗ്രൂപ്പുകളിൽ തന്റെ പേരിൽ വോയിസ് മെസ്സേജുകൾ ഷെയർ ചെയ്യുന്നതായി കെ എൻ എ കാദർ പരാതിയിൽ പറയുന്നു.

ഇസ്രായേലിന് അനുകൂലമായി സംസാരിക്കുന്നു എന്ന തരത്തിലുള്ള വോയിസ് മെസ്സേജുകളാണ് ഷെയർ ചെയ്യുന്നത്. ഈ ഗ്രൂപ്പുകളുടെയും ഷെയർ ചെയ്ത ആളുടെയും നമ്പർ കാണത്തക്കവിധം സ്ക്രീൻ ഷോട്ടുകൾ അടക്കമാണ് പരാതി നൽകിയത്. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കെ എൻ എ കാദർ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടു.