കരയോഗ നേതൃയോഗം സംഘടിപ്പിച്ചു

കോഴിക്കോട്: താലൂക്ക് എൻ എസ് എസ് കരയോഗ യൂണിയന്റെ ആഭിമുഖ്യത്തിൽ കരയോഗ നേതൃയോഗം സംഘടിപ്പിച്ചു. യൂണിയൻ പ്രസിഡന്റ് കെ ഗോപിനാഥൻ നായർ അദ്ധ്യക്ഷനായിരുന്നു.

യൂണിയൻ പ്രവർത്തന പദ്ധതി 2022-2025 സംബന്ധിച്ച് യൂണിയൻ വൈസ് പ്രസിഡന്റ് എൻ. സുകുമാരൻ നായരും സംഘടനാ പ്രവർത്തനം സംബന്ധിച്ച് യൂണിയൻ സെക്രട്ടറി ജി.ജെ. ജയമോഹനും വിശദീകരണം നടത്തി.

വത്സലാ ഗോപിനാഥ്, സി. ചന്ദ്രശേഖരൻ നായർ എന്നിവർ സംസാരിച്ചു. യൂണിയൻ കമ്മറ്റി അംഗം എം. ശശിധരൻ സ്വാഗതവും യൂണിയൻ കമ്മിറ്റി അംഗം വി.ആ.ർ അജയചന്ദ്രൻ കൃതജ്ഞതയും പറഞ്ഞു.

കരയോഗ വനിതാ സമാജ സ്വയം സഹായ സംഘം പ്രസിഡന്റുമാർ സെക്രട്ടറിമാർ താലൂക്ക് യൂണിയൻ പ്രതിനിധികൾ എൻ എസ് എസ് ഇലക്ടറൽ റോൾമെമ്പർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ചിത്രം: കോഴിക്കോട് താലൂക്ക് എന്‍.എസ്.എസ് കരയോഗ യൂണിയന്റെ നേതൃത്വത്തില്‍ തളി പത്മശ്രീ ഓഡിറ്റോറിയത്തില്‍ നടന്ന കരയോഗ നേതൃയോഗം എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍ പ്രസിഡണ്ട് ഗോപിനാഥന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു.