വിലാപ യാത്രയ്ക്കിടെ അപകടം; 10 പേർക്ക് പരിക്ക്

ഊട്ടി: ഹെലികോപ്റ്റർ അപകടത്തിൽ മരണപെട്ട സൈനികരുടെ മൃതദേഹവുമായി പുറപ്പെട്ട വിലാപ യാത്രയ്ക്കിടെ വാഹനങ്ങൾ അപകടത്തിൽപ്പെട്ടു.

തമിഴ്നാട് പോലീസിന്റെ വാഹനമാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ പോലീസുകാർ ഉൾപ്പെടെ 10 പേർക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. വിലാപയാത്ര തുടരുന്നു.

ഊട്ടി മദ്രാസ് വെല്ലിങ്ടൻ റെജിമെന്റിൽ നിന്ന് സൂലൂർ സൈനിക ക്യാമ്പിലേക്കുള്ള വിലാപ യാത്രയിലാണ് അപകടമുണ്ടായത്. സൂലൂർ സൈനിക ക്യാമ്പിലെത്തിക്കുന്ന മൃതദേഹങ്ങൾ ഡൽഹിയിലേക്ക് കൊണ്ടു പോകും. നാളെ രാവിലെ പൊതുദർശനത്തിന് വെക്കും. രാജ്യം അന്ത്യാഞ്ജലി അർപ്പിക്കും. തുടർന്ന് ഡൽഹി കണ്ടോന്റ്മെന്റിൽ സംസ്ക്കാരം നടക്കും.

ചിത്രം: അന്വേഷണ സംഘം പരിശോധന നടത്തുന്നു.