അറബിക് കോളേജില്‍ പുതിയ ബാച്ച് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: പന്നിയങ്കര ജൗഹറുല്‍ ഹുദാ വനിതാ അറബിക് കോളേജില്‍ 2022-23 വര്‍ഷത്തെ പുതിയ ബാച്ചിന്റെ ക്ലാസ് ആരംഭിച്ചു.

കക്കാട് മുഹമ്മദ് ഫൈസി ഉദ്ഘാടന പ്രഭാഷണം നടത്തി.

മഹല്ല് പ്രസിഡന്റ് പി.കെ മുഹമ്മദ് അധ്യക്ഷനായി. പി. മമ്മദ്‌കോയ, അബ്ദുല്‍ റാസിക് യമാനി, ഉമറുല്‍ ഫാറൂഖ് ഫൈസി, അബ്ദുസ്സലീം നിസാമി, എന്‍. അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, തസ് ലീന ടീച്ചര്‍, സജറീന ജൗഹരിയ എന്നിവര്‍ സംസാരിച്ചു.

ചിത്രം: ജൗഹറുല്‍ ഹുദാ അറബിക് കോളേജില്‍ പുതിയ ബാച്ചിന്റെ ഉദ്ഘാടനം കക്കാട് മുഹമ്മദ് ഫൈസി നിര്‍വഹിക്കുന്നു.