പ്രൊഫ. എം.പി.മന്മഥൻ അവാർഡ് അഡ്വ. ചാർളി പോൾ ഏറ്റുവാങ്ങി

കൊച്ചി: കേരള മദ്യനിരോധന സമിതി ഏർപ്പെടുത്തിയ പ്രൊഫ. എം.പി.മന്മഥൻ അവാർഡ് കെ.കെ.രമ എം.എൽ.എ.യിൽ നിന്നും അഡ്വ. ചാർളി പോൾ ഏറ്റുവാങ്ങി.

മദ്യവിരുദ്ധ പ്രവർത്തനരംഗത്തെ സമഗ്ര സംഭാവനകൾ കണക്കിലെടുത്താണ് അവാർഡ്. കെ.സി.ബി.സി. മദ്യവിരുദ്ധസമിതിയുടെ സംസ്ഥാന വക്താവും കേരള മദ്യവിരുദ്ധ ഏകോപനസമിതി സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ് ചാർളി പോൾ. കോഴിക്കോട് ഗാന്ധി ഗൃഹത്തിൽ നടന്ന ചടങ്ങിൽ മദ്യനിരോധനസമിതി പ്രസിഡന്റ് സിദ്ദിഖ് മൗലവി അയലക്കാട് അധ്യക്ഷനായിരുന്നു. ഡോ. എം.പി. അബ്ദുസമദ് സമദാനി എം.പി. സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രൊഫ. ടി.എം.രവീന്ദ്രൻ, പ്രൊഫ. ഒ.ജെ.ചിന്നമ്മ, ഇ.എ.ജോസഫ്, തായാട്ട് ബാലൻ, ഡോ. അർസു എന്നിവർ പ്രസംഗിച്ചു.

ചിത്രം: കേരള മദ്യനിരോധന സമിതി ഏർപ്പെടുത്തിയ പ്രൊഫ. എം.പി.മന്മഥൻ അവാർഡ് കെ.കെ.രമ എം.എൽ.എ. കെ.സി.ബി.സി. മദ്യവിരുദ്ധസമിതി സംസ്ഥാന വക്താവ് അഡ്വ. ചാർളി പോളിന് നൽകുന്നു. പ്രൊഫ. ഒ.ജെ.ചിന്നമ്മ, അഡ്വ. ഹരീന്ദ്രനാഥ്, സ്വാമി തേജസ്വരൂപാനന്ദ സരസ്വതി, പ്രൊഫ. ടി.എം. രവീന്ദ്രൻ എന്നിവർ സമീപം.