ഹരിത കർമ്മസേനക്ക് വാഹനം കൈമാറി

പുറമേരി: പുറമേരി ഗ്രാമപഞ്ചായത്തിൽ ഹരിത കർമ്മസേനക്കുള്ള വാഹനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ കൈമാറി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.കെ ജ്യോതിലക്ഷ്മി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ബീന കല്ലിൽ, രവി കൂടത്താം കണ്ടി, ഒ.ടി. ജിഷ, റീത്ത, സമീറ,സെക്രട്ടറി എം. രാമചന്ദ്രൻ, അസിസ്റ്റന്റ് സെക്രട്ടറി മീന, വി.ഇ.ഒ നിത്യ എന്നിവർ പങ്കെടുത്തു.