ശാസ്ത്രബോധ പ്രചരണം; 'സയൻസ്- ഇൻ ആക്ഷൻ കോഴിക്കോട്' രൂപീകരിച്ചു

ചാലപ്പുറം: കേരള ശാസ്ത്ര സാഹിത്യ പരിഷത് ആഭിമുഖ്യത്തിൽ ശാസ്ത്രബോധ പ്രചാരണത്തിന് 'സയൻസ് - ഇൻ ആക്ഷൻ കോഴിക്കോട്" ഗ്രൂപ്പ് പ്രവർത്തനം ആരംഭിച്ചു.

ശാസ്ത്രാധ്യാപകർ, ഗവേഷകർ, ഡോക്ടർമാർ, ശാസ്ത്ര എഴുത്തുകാർ, ശാസ്ത്ര പ്രചാരകർ എന്നിവർ പങ്കെടുത്ത രൂപീകരണ യോഗത്തിൽ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡണ്ട് ഡോ. കെ.പി. അരവിന്ദൻ 'ശാസ്ത്രം ഇന്ത്യയിൽ ഇന്നലെ ഇന്ന് നാളെ' എന്ന വി വിഷയത്തിൽ പ്രഭാഷണം നടത്തി.

സയൻസ്- ഇൻ ആക്ഷൻ കോഴിക്കോടിന്റെ ഭാരവാഹികളായി ഡോ. ബാലകൃഷ്ണൻ ചെറൂപ്പ (ചെയർമാൻ), പി.എം. ഗീത (വൈസ് ചെയർപേഴ്സൺ), ഡോ. മിഥുൻ സിദ്ധാർഥൻ (കൺവീനർ) ഡോ. ഇ. അബ്ദുൾ ഹമീദ് (ജോ. കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.

ഡോ. ബാലകൃഷ്ണൻ ചെറൂപ്പയുടെ അധ്യക്ഷതയിൽ ഡോ. മിഥുൻ സിദ്ധാർഥൻ സ്വാഗതവും പരിഷത് ജില്ലാ സെക്രട്ടറി പി.എം. വിനോദ് കുമാർ ആ മുഖാവതരണവും നടത്തി. ജില്ലാ കമ്മറ്റിയംഗം ടി.പി. സുകുമാരൻ, പ്രെഫ. കെ. ശ്രീധരൻ, പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് പി.എം ഗീത നന്ദിയും പറഞ്ഞു.

ഇ. അശോകൻ, ഹരീഷ് ഹർഷ, സിദിൽ. കെ, പ്രേമരാജൻ. സി. എന്നിവർ നേതൃത്വം നൽകി.

ചിത്രം: ഡോ. കെ.പി. അരവിന്ദൻ ഉദ്ഘാടന ക്ലാസ്സ് അവതരണം നടത്തുന്നു.