ഭരണസമിതിയുടെ മെല്ലെപ്പോക്ക്; തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് എൽ.ഡി.എഫ് മാർച്ച്‌ നടത്തി

വടകര: തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ മെല്ലെപ്പോക്ക് നയത്തിൽ പ്രതിഷേധിച്ച് തിരുവള്ളൂർ പഞ്ചായത്ത് എൽഡിഎഫ് എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തി.

സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ജനോപകാരപ്രദമായ ജലജീവൻ, നിലാവ് തുടങ്ങിയ പദ്ധതികൾ ഗ്രാമപഞ്ചായത്ത് അട്ടിമറിക്കുകയോ അവഗണിക്കുകയോ ചെയ്യുകയാണെന്ന് എന്ന് ആരോപിച്ചാണ് മാർച്ച് നടത്തിയത്.

സിപിഐഎം ലോക്കൽ കമ്മിറ്റി ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച മാർച്ച് തിരുവള്ളൂർ അങ്ങാടി ചുറ്റി പഞ്ചായത്ത് ഓഫീസിനു മുന്നിൽ എത്തിച്ചേർന്നപ്പോൾ സിപിഐഎം വടകര ഏരിയ കമ്മിറ്റി അംഗം എൻ കെ അഖിലേഷ് ഉദ്ഘാടനം ചെയ്തു. എം ടി രാജൻ അധ്യക്ഷം വഹിച്ചു. എ മോഹനൻ, പി പി രാജൻ, പികെ ശ്രീധരൻ, വടയക്കണ്ടി നാരായണൻ,വള്ളിൽ ശ്രീജിത്ത്‌, എം ചന്ദ്രശേഖരൻ, എൻ പി അഷ്‌റഫ്‌, ഗോപീനാരായണൻ സംസാരിച്ചു.

ടിവി സഫീറ, ടി കെ ബാലൻ, വള്ളിൽ ശാന്ത,ഹംസ വായേരി, എംവി കുഞ്ഞമ്മദ്, എ കെ പ്രസിന തുടങ്ങിയവർ നേതൃത്വം നൽകി.

ചിത്രം: തിരുവള്ളൂർ പഞ്ചായത്ത് കമ്മിറ്റി ഓഫീസിലേക്ക് എൽഡിഎഫ് നടത്തിയ ബഹുജന മാർച്ച്.